അന്‍പത്തിനാലാമത്‌ സ്‌ക്കൂള്‍ കലോത്സവത്തിന്‌ പാലക്കാട്‌ തിരിതെളിഞ്ഞു.

single-img
19 January 2014

schoolഅന്‍പത്തിനാലാമത്‌ സ്‌ക്കൂള്‍ കലോത്സവത്തിന്‌ പാലക്കാട്‌ തിരിതെളിഞ്ഞു. പ്രധാനവേദിയായ ‘ മഴവില്ലില്‍ ‘ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്തത്. അസുഖത്തെ തുടര്‍ന്ന്‌ ഡോക്‌ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ കലോത്സവം ഉദ്‌ഘാടനം ചെയ്‌തത്‌. വിജയമല്ല, കഴിവുകള്‍ ഏറ്റവും ഭംഗിയായി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതായി കാണണമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. കുട്ടികളുടെ അവകാശം സംരക്ഷിക്കാനും അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കികൊടുക്കാനും എല്ലാവരും ബാധ്യസ്ഥരാണ്. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബ്‌, മന്ത്രിമാരായ കെ സി ജോസഫ്‌, എ.പി അനില്‍ കുമാര്‍, എ.കെ ബാലന്‍പാലക്കാടിന്റെ എംപി എ.ബി രാജേഷ്‌ , ജില്ലാ കളക്‌ടര്‍ കെ. രാമചന്ദ്രന്‍ ,എംഎല്‍എമാരായ ഷാഫി പറമ്പില്‍ , അച്യുതന്‍ ,വി.ടി ബല്‍റാം, വിജയദാസ്‌ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

18 വേദികളില്‍ 232 ഇനങ്ങളിലായി പതിനായിരത്തോളം കുട്ടികളാണ് മത്സരിക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, അറബി സാഹിത്യോത്സവം, സംസ്‌കൃത കലോത്സവം എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. മോയന്‍സ് ഹൈസ്‌കൂള്‍ മുറ്റത്ത് പതാക ഉയര്‍ന്നതോടെയാണ് കലോത്സവത്തിന് തുടക്കമായത്. ഉച്ചക്ക് രണ്ടുമണിയോടെ പാലക്കാടിന്റെ കലാപാരമ്പര്യത്തിന്റെ അടയാളപ്പെടുത്തലുകളുമായി തുടങ്ങിയ സാംസ്‌കാരിക ഘോഷയാത്ര ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പ്രധാന വേദിയായ മഴവില്ലിനു സമീപം സമാപിച്ചു. തുടര്‍ന്നാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമായി എഴുന്നൂറ് വിധികര്‍ത്താക്കളാണ് മേളയ്‌ക്കെത്തുന്നത്. അതേസമയം സമയക്രമം പാലിക്കാനും ഇത്തവണ കര്‍ശനമായ നടപടികളുണ്ടാവും. വേദികളെ പരസ്പരം നെറ്റ്‌വര്‍ക്ക് വഴി ബന്ധിപ്പിച്ചു. എല്‍.സി.ഡി. സ്‌ക്രീനില്‍ വിവിധ വേദികളിലെ പരിപാടികളുടെ ക്രമം അറിയാനുമാകും. കലോത്സവ വിവരങ്ങള്‍ ലഭ്യമാക്കാന്‍ 1800-425-4474 എന്ന ടോള്‍ഫ്രീ നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. കലോത്സവത്തിന്റെ ഊട്ടുപുര ഗവ. വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ പ്രവര്‍ത്തനം തുടങ്ങി. 25ന് വൈകുന്നേരം നാലുമണിക്കാണ് സമാപനം