വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒടുവിൽ തമ്പാനൂർ ബസ്‌ ടെർമിനൽ യാഥാര്‍ത്ഥ്യം ആകുന്നു

single-img
18 January 2014

അജയ് എസ്  കുമാർ

photoവർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒടുവിൽ തമ്പാനൂർ ബസ്‌ ടെർമിനൽ യാഥാര്‍ത്ഥ്യം ആകുന്നു .ഫെബ്രുവരി മൂന്നാം തീയതി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്കാടനം ചെയുന്നത്തോടെ തലസ്ഥാനത്തെ ജനങ്ങളുടെ വർഷങ്ങളുടെ കത്തിരിപ്പിന് ആണ് അവസാനം ആകുന്നത്. തലസ്ഥാന നഗരത്തിന്റെ മുഖച്ചായ തന്നെ മാറ്റാൻ പുതിയ ബസ്‌ ടെര്മിനലിന് ആകും.മൂന്ന് വർഷം സമയം എടുത്ത് 65 കോടി രൂപ ചിലവാക്കി ആണ് ബസ്‌ ടെർമിനൽ യാത്രാത്യം ആകുന്നത്.എസകലെട്ടർന്റെ പണി മാത്രം ആണ് ഇനി ബാക്കി എന്നും 90 ശതമാനം പണികളും പൂർത്തിയായി എന്ന് ഇന്നലെ ബസ്‌ ടെർമിനൽ സന്ദർശിച്ച ശേഷം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.എഴ് ഏക്കർ സ്ഥലത്ത് പണ്ടത്തെ ബസ്‌ സ്റ്റാന്റ് പൊളിച്ച ശേഷം ആണ് പുതിയ ബസ്‌ ടെർമിനൽ പണിതത്.ഷോപ്പിംഗ്‌ മാൽ ,പാർക്കിംഗ് ഏരിയ തുടങ്ങി ആധുനിക രീതികൾ ആണ് പുതിയ ബസ്‌ ടെർമിനലിൽ ഉണ്ടാകുക.ഇതോടൊപ്പം തന്നെ ബസ്‌ ടെർമിനൽ റെയിൽവേ സ്റ്റേഷൻ ആയി ബന്ധിപ്പിക്കാൻ ഉള്ള ശ്രെമങ്ങളും നടക്കുന്നു.