നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സതേടിയ കേന്ദ്രമന്ത്രി ശശി തരൂര്‍ ആശുപത്രി വിട്ടു

single-img
18 January 2014

shashiനെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സതേടിയ കേന്ദ്രമന്ത്രി ശശി തരൂര്‍ ആശുപത്രി വിട്ടു. വെള്ളിയാഴ്ച രാത്രി സുനന്ദപുഷ്‌കറിന്റെ മൃതദേഹത്തിനൊപ്പം എയിംസ് ആസ്പത്രിയിലെത്തിയ തരൂരിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ചികിത്സക്കിടെ രണ്ടാമതും നെഞ്ചു വേദന അനുഭവപ്പെട്ടപ്പോള്‍ തീവ്രപ്രരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും അല്പസമയത്തിനകം മുറിയിലേക്ക് മാറ്റിയിരുന്നു.
ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് തരൂരിനെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം അപകടനില തരണം ചെയ്തുവെന്നും ആശങ്കപ്പെടാനില്ലെന്നും നിരീക്ഷണത്തിലായിരിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം, സുനന്ദ പുഷ്‌കറിന്റെ മൃതദേഹം ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. നടപടികള്‍ പൂര്‍ണ്ണമായും വീഡിയോവില്‍ പകര്‍ത്തും. മൃതദേഹം രാത്രി തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ രാവിലെ ഒന്‍പത് മണിയോടെ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു. ബന്ധുക്കള്‍ എത്തിയ ശേഷമേ സംസ്‌ക്കാരം സംബന്ധിച്ച തീരുമാനമുണ്ടാകൂ.