സുനന്ദ കിംസ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു : പുഞ്ചിരിയോടെ പോകുമെന്ന് അവസാന ട്വീറ്റ്

single-img
18 January 2014

സുനന്ദ പുഷ്കര്‍ തിരുവനന്തപുരത്ത് കിംസ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു എന്ന് അവരുടെ അവസാന ട്വീറ്റുകള്‍ സൂചിപ്പിക്കുന്നു. കിംസ് ആശുപത്രിയിലെ പരിശോധനയില്‍ നിരവധി കുഴപ്പങ്ങള്‍ കണ്ടെത്തി എന്നും പോകേണ്ടി വന്നാല്‍ പുഞ്ചിരിയോടെ പോകുമെന്നും ഒരു സുഹൃത്തിന്റെ അന്വേഷണത്തിനു മറുപടിയായി രാവിലെ 5:30 നു ഇട്ട ട്വീറ്റ് പറയുന്നു. ഹിന്ദു വിശ്വാസപ്രകാരം വിധി പോലെയേ വരുകയുള്ളൂ എന്ന് അതിനു തൊട്ടു മുന്പ് ഇട്ട ട്വീറ്റ് വ്യക്തമാക്കുന്നു.

സുനന്ദയ്ക്ക്‌ ക്ഷയരോഗമായിരുന്നു എന്നും ചര്‍മ്മാര്‍ബുദം ആയിരുന്നു എന്നും ഒക്കെ വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്നാല്‍ അവരുടെ അസുഖം എന്താണെന്ന് ഇനിയും തീര്‍ച്ചപ്പെടുത്തിയിട്ടില്ല എന്ന് കിംസ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.സുനന്ദ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു എന്നും എന്നാല്‍ പരിശോധനാ ഫലങ്ങള്‍ ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ എന്നും കിംസ് ആശുപത്രിയുടെ മാധ്യമകാര്യ പ്രതിനിധി ഇവാര്‍ത്തയോട് പ്രതികരിച്ചു.