സുനന്ദ പുഷ്‌കറിന്റെ മരണം: അന്വേഷണം സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്‌

single-img
18 January 2014

സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച്‌ സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റ്‌ അന്വേഷണം നടത്തും. സംഭവത്തെത്തുടര്‍ന്ന്‌ ഡല്‍ഹി കേന്ദ്രമന്ത്രി ശശി തരൂരിന്റെ മൊഴിയെടുത്തു. മൃതദേഹം കണ്ടെത്തിയ ലീലാ ഹോട്ടലിലെ മുറി പോലീസ്‌ പരിശോധിച്ചു. ഹോട്ടല്‍ ജീവനക്കാരില്‍നിന്നു മൊഴിയെടുത്തു. അതേസമയം തന്നെ കേന്ദ്രമന്ത്രി ശശിതരൂരിന്റെ പുളിമൂടിന് സമീപമുള്ള ഓഫീസിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കര്‍ മരിച്ചനിലയില്‍കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നശേഷമാണ് വെള്ളിയാഴ്ച രാത്രിയോടെ പോലീസ് സുരക്ഷ സജ്ജമാക്കിയത്.