1984-ലെ സിഖ് കൂട്ടക്കൊലക്കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോണ്ഗ്രസ്സ് പാര്‍ട്ടി അമേരിക്കന്‍ കോടതിയില്‍ ഹര്‍ജ്ജി നല്‍കി

single-img
18 January 2014

1984-ലെ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സ് അമേരിക്കയിലെ ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്ടിലുള്ള ഫെഡറല്‍ കോര്‍ട്ടില്‍ ഹര്‍ജ്ജി നല്‍കി.ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സിഖ്സ് ഫോര്‍ ജസ്റ്റിസ്‌ എന്ന മനുഷ്യാവകാശ സംഘടനയാണ് കോണ്ഗ്രസ് പാര്‍ട്ടിക്കെതിരെ ഈ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.അവര്‍ക്ക് അത്തരത്തില്‍ ഒരു കേസ് ഫയല്‍ ചെയ്യാന്‍ ഉള്ള നിയമ സാധുതയും ഹര്‍ജ്ജി ചോദ്യം ചെയ്യുന്നുണ്ട്.

ഹേഗ് സര്‍വീസ് കണ്‍വെന്ഷന്‍  പ്രകാരമുള്ള സമന്‍സ് പാര്‍ട്ടിയ്ക്ക് കോടതി അയച്ചില്ല എന്നും ഹര്‍ജ്ജി കുറ്റപ്പെടുത്തുന്നു.ഇതിനു സഹായകമായി 2012-ല്‍ പാര്‍ട്ടി ട്രെഷറര്‍ ആയിരുന്ന മോട്ടിലാല്‍ വോറയുടെ സത്യവാങ്ങ്മൂലവും ഹര്ജ്ജിയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. 2011 മാര്‍ച്ചില്‍ അമേരിക്കന്‍ കോടതി പാര്‍ട്ടിയ്ക്ക് സമന്‍സ് അയച്ചിരുന്നു.