സി.എ.ജിക്കും സി.വി.സിക്കും എതിരെ പ്രധാനമന്ത്രി രംഗത്ത്.

single-img
18 January 2014

manസി.എ.ജിക്കും സി.വി.സിക്കും എതിരെ  പ്രധാനമന്ത്രി രംഗത്ത്.  സി.എ.ജി.യുടെയും സി.വി.സി.യുടെയും എതിരഭിപ്രായത്തെ ഭയന്ന് അടിസ്ഥാന സൗകര്യപദ്ധതികള്‍ക്ക് അനുമതിനല്‍കാന്‍ മടിച്ചതാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ച കുറയാന്‍ കാരണമായതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞുവെങ്കിലും പത്തുവര്‍ഷത്തെ യു.പി.എ.യുടെ ഭരണകാലം ഇന്ത്യ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച (7.9 ശതമാനം) കണ്ട കാലമായിരുന്നു. പക്ഷേ, അത്രയും വളര്‍ച്ച നേടിയിട്ടും അതിന്റെ ബഹുമതി തന്റെ സര്‍ക്കാറിന് ലഭിച്ചില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എ.ഐ.സി.സി. സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.