എന്‍ എസ് എയ്ക്ക് ഒബാമ കടിഞ്ഞാണിടുന്നു : സഖ്യ കക്ഷികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ നിന്നും വിലക്ക്

single-img
18 January 2014

obamaസഖ്യകക്ഷികളുടെയും സുഹൃദ് രാജ്യങ്ങളുടെ നേതാക്കളുടെയും രഹസ്യവിവരങ്ങള്‍ ചോര്‍ത്തരുതെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍എസ്എക്ക് ബരാക് ഒബാമയുടെ നിര്‍ദേശം. ഫോണ്‍ ചോര്‍ത്തലില്‍ സൂക്ഷ്മത പാലിക്കണമെന്നും ഒബാമ നിര്‍ദേശിച്ചു.

നേരത്തെ ഫ്രാന്‍സ് ജര്‍മനി ഉള്‍പ്പെടെയുളള സഖ്യ രാഷ്ട്രങ്ങളുടെ നേതാക്കളുടെ ഫോണ്‍ എന്‍എസ്എ ചോര്‍ത്തിയതിനെതിരെ അമേരിക്കകെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അതോടൊപ്പം ലോകത്തെമ്പാടു നിന്നും പ്രതിദിനം ഏകദേശം 200 മില്യന്‍ ടെക്സ്റ്റ് മെസേജുകള്‍ അമേരിക്ക ചോര്‍ത്തുന്നതായി എഡ്വേഡ് സ്‌നോഡനെ ഉദ്ധരിച്ച് ഇന്നലെ ദി ഗാര്‍ഡിയന്‍ പോലെ ഉള്ള ബ്രിട്ടീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് ഒബാമയുടെ പുതിയ നടപടി.അമേരിക്ക ചോര്‍ത്തിയ രേഖകളുടെ നിയന്ത്രണം സുരക്ഷാ എജന്‍സിയായ എന്‍എസ്എയില്‍നിന്ന് മാറ്റാനും തീരുമാനിച്ചു. അമേരിക്കയുടെ ഇലക്ട്രോണിക് സര്‍വെയ്‌ലെന്‍സ് പ്രോഗ്രാമിന്റെ നയം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു പ്രസിഡന്റ് ഒബാമ.