പ്രമുഖ ബോളിവുഡ്‌ നടന്‍ മിഥുന്‍ ചക്രബര്‍ത്തി രാജ്യസഭയിലേക്ക്‌

single-img
18 January 2014

mithunപ്രമുഖ ബോളിവുഡ്‌ നടന്‍ മിഥുന്‍ ചക്രബര്‍ത്തി രാജ്യസഭയിലേക്ക്‌. പശ്‌ചിമ ബംഗാളില്‍ നിന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മിഥുനെ രാജ്യസഭാംഗമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഫേസ്‌ബുക്കിലാണ്‌ ശനിയാഴ്‌ച മമത ഇക്കാര്യം വ്യക്‌തമാക്കിയത്‌.ബംഗാളില്‍ നിന്ന്‌ ഇത്തവണ അഞ്ച്‌ അംഗങ്ങളാണ്‌ രാജ്യസഭയില്‍ എത്തുക. അവരില്‍ ഒരാള്‍ മിഥുന്‍ ആയിരിക്കുമെന്നും മമത പറഞ്ഞു. വിഖ്യാത നടനായ മിഥുന്റെ ജീവിതം സാംസ്‌കാരിക, സാമൂഹിക മേഖലയ്‌ക്ക് കനത്ത സംഭാവനകള്‍ നല്‍കിയെന്ന്‌ മമത ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തു.ബംഗാളിനു മാത്രമല്ല, രാജ്യത്തിനാകെ മുതല്‍കൂട്ടായ അദ്ദേഹത്തെ നോമിനേറ്റ്‌ ചെയ്യുന്നതില്‍ പാര്‍ട്ടി അഭിമാനിക്കുന്നു. 1976കളില്‍ ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിച്ച്‌ മിഥുന്‍ 1980 കളില്‍ ഇന്ത്യന്‍ യുവത്വത്തിന്റെ ഹരമായി മാറിയിരുന്നു.. നിരവധി സൂപ്പര്‍ ഹിറ്റ്‌ സിനിമകളുടെ നായകനുമായി തിളങ്ങി. മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും മിഥുന്‍ ചക്രബര്‍ത്തി  നേടിയിട്ടുണ്ട്‌.