കോന്നി സേവാകേന്ദ്രത്തിന്റ് പുതിയ ഓഫീസ് മന്ദിരത്തിന്റ് ഉദ്ഘാടനം ജനുവരി 19 ന്

single-img
18 January 2014

sevakendram konnyപത്തനംതിട്ട:-ജില്ലയില്‍ സാന്ത്വനത്തിന്റ് കിരണമായി 2000-ല്‍ കോന്നി അട്ടച്ചാക്കല്‍ പ്രവര്‍ത്തനമാരംഭിച്ച സേവാകേന്ദ്രം അതിന്റ് സേവനത്തിന്റ് 14-മത് വാര്‍ഷികം ആഘോഷിക്കുകയാണ്‍. സേവാകേന്ദ്രത്തിന്റ് പുതിയ ഓഫീസ് കോന്നി ടൌണില്‍ ഉയര്‍ന്നുകഴിഞ്ഞു.പ്രസ്തുത മന്ദിരത്തിന്റ് ഉദ്ഘാടനത്തിനോട് അനുബന്ധിച്ച്, 14- മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായും പത്തനംതിട്ട ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, വിഭാഗം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂള്‍ തലത്തിലും, വിദ്യാഭ്യാസ ജില്ലാതലത്തിലും നടത്തിയ മത്സരങ്ങളിലെ വിജയികളുടെ, റവന്യൂ ജില്ലാതലമത്സരം ജനുവരി 19 നു സേവാകേന്ദ്രത്തിന്റ് പുതിയ മന്ദിരത്തില്‍ വെച്ച് നടത്തുന്നതായിരിക്കുമെന്ന് സേവാകേന്ദ്രത്തിനു വേണ്ടി സി.എസ് മോഹനന്‍ ( ചെയര്‍മാന്‍ സേവാകേന്ദ്രം), മിനി ഷാജി(സെക്രട്ടറി) , എം.കെ രവീന്ദ്രനാഥ്( ജനറല്‍ കണ്‍ വീനറ്) എന്നിവര്‍ അറിയിച്ചു. വിദ്യാഭ്യാസ ജില്ലാതലത്തിലും റവന്യൂ ജില്ലാ തലത്തിലും വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും മെമന്റോയും, സര്‍ട്ടിഫിക്കേറ്റൂം, പങ്കെടുത്തയെല്ലാ കുട്ടികള്‍ക്കും മെമന്റോയും സര്‍ട്ടിഫിക്കേറ്റും നല്‍കുന്നതായിരിക്കും.

പുതിയമന്ദിരത്തിന്റ് ഉദ്ഘാടനം അഡ്വ. അടൂര്‍ പ്രകാശ് ( ബഹു. റവന്യൂ,കയര്‍ വകുപ്പ് മന്ത്രി), അദ്ധ്യക്ഷന്‍ ശ്രീ. സി എസ് മോഹനന്‍ ( ചെയര്‍മാന്‍ സേവാകേന്ദ്രം), മുഖ്യപ്രഭാഷണം കെ.എന്‍ ആനന്ദകുമാര്‍ ( എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ശ്രീസത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള), അനുഗ്രഹ പ്രഭാഷണം ഡോ. പുനലൂര്‍ സോമരാജന്‍( സെക്രട്ടറി,ഗാന്ധിഭവന്‍ ,പത്തനാപുരം). വൈകിട്ട് കുട്ടികളുടെ കലാസന്ധ്യ ഉണ്ടായിരിക്കുന്നതാണ്‍