കോന്നി ഹിന്ദുമത സമ്മേളനം ജനുവരി 24 മുതല് 26 വരെ

single-img
18 January 2014

konny chittoor conventionപത്തനംതിട്ട:-കോന്നി ഹൈന്ദവ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരാറുള്ള കോന്നി ഹിന്ദുമത സമ്മേളനത്തിന്റ് 9-താം സമ്മേളനം 2014 ജനുവരി 24,25,26 തീയതികളില്‍ കോന്നി ചിറ്റൂര്‍ ജംഗ്ഷനിലുള്ള വിവേകാനന്ദ നഗറില്‍ വെച്ച് നടത്തപ്പെടുന്നു. സമൂഹത്തിന്റ് അദ്ധ്യാത്മീകവും, സാംസ്കാരീകവും,സാമൂഹികവുമായ ഉയര്‍ച്ചയെ ലക്ഷ്യമാക്കി നടത്തുന്ന സമ്മേളനങ്ങള്‍ മൂന്നു ദിവസങ്ങളിലായി വൈകിട്ട് 5.30 നു ആരംഭിക്കും.ക്ഷേത്രീയ കലകളെ പരിപോഷിപ്പിക്കുന്നതിന്റ് ഭാഗമായി 24 നു 3.30 ന്‍ ഏവൂര്‍ അഭിജിത്ത് അവതരിപ്പിക്കുന്ന രാമാനുചരിതം കഥയുടെ ഓട്ടന് തുള്ളലും .രണ്ടാം ദിവസം ജനുവരി 25 നു വൈകിട്ട് 4 മണിക്ക് ശ്രീ. പന്തളം ഉണ്ണിക്രിഷ്ണന്‍ അവതരിപ്പിക്കുന്ന സോപാന സംഗീതവും ഉണ്ടായിരിക്കും . സമാപന ദിനത്തില്‍ സമിതിയുടെ നേത്രത്വത്തില്‍ രാമായണ പാരായണവും, കോന്നി സത്യസായി സമിതിയുടെ ഭജനയും ഉണ്ടായിരിക്കും.

2014 ജനുവരി 24 നു രാവിലെ 8 മണിക്ക് സമിതി രക്ഷാധികാരി വി.കെ കരുണാകരകുറുപ്പ് ധ്വജാരോഹണം നിര്‍വ്വഹിക്കും, വൈകിട്ട് 3.30 ന്‍ ഓട്ടന്‍ തുള്ളല്‍,  5.30 നു ഉദ്ഘാടന സമ്മേളനം ബഹു. തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷ്ണര്‍ ശ്രീ.പി വേണു ഗോപാല്‍ ഐ.എ.എസ് ന്റ് അദ്ധ്യക്ഷതയില്‍ നാഗര്‍കോവില്‍ പാര്‍വ്വതീപുരം സന്നിധാന ആശ്രമ മഠാധിപതി പൂജനീയ ശ്രീധര്‍ സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇരിങ്ങാലക്കുട താന്ത്രിക ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ ശ്രീ. എല്‍. ഗിരീഷ് കുമാര്‍ “ ഭാരതീയ സംസ്കാരവും ഹൈന്ദവ ജീവിതരീതിയും” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 25 നു രാവിലെ 8 മണിക്ക് മതപാഠശാല വിദ്യാര്‍ത്ഥികളുടെ മത്സരങ്ങള്‍ ഉണ്ടായിരിക്കും. വൈകിട്ട് 4 മണിക്ക് സോപാന സംഗീതവും 5.30 നു നടക്കുന്ന സമ്മേളനത്തില്‍ കേരളാ കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ശ്രീ. പി.എന്‍ സുരേഷ് കുമാറിന്റ് അദ്ധ്യക്ഷതയില്‍ അഡ്വ. ഫിലിപ്പ് എം പ്രസാദ് ‘ പുനര്‍ജന്മം ശാസ്ത്രീയ വീക്ഷണത്തില്‍’ എന്ന വിഷയത്തില്‍  സംസാരിക്കും.  7.30 നു ‘വര്‍ത്തമാന ഹിന്ദു’ എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി ശ്രീ ആര്‍.വി ബാബു പ്രഭാഷണം നടത്തും.

26 നു രാവിലെ 8 മണിക്ക് മതപാഠശാല ശേഷം രാമായണ പാരായണം വൈകിട്ട് 4.30 നു ഭജന, 5.30 നു നടക്കുന്ന സമാപന സമ്മേളനത്തില്‍ റിട്ട. ഹൈക്കോര്‍ട്ട് ജഡ്ജ് ശ്രീ. എന്‍ . രാമചന്ദ്രന്റ് അദ്ധ്യക്ഷതയില്‍ ഹെര്‍ ഹൈന്‍സ് അശ്വതിതിരുനാള്‍ ഗൌരി ലക്ഷമീഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി പ്രഭാഷനം നടത്തും. 7.30 വിന് വേള്‍ഡ് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ.ജയസൂര്യന്‍ പാല ‘ഹിന്ദുവിന്റ് ദൌത്യം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുമ്മെന്ന് സമിതിക്കു വേണ്ടി ആര്‍.രാമചന്ദ്രന്‍ നായര്‍ (പ്രസിഡന്റ്) അറിയിച്ചു.