സുനന്ദ പുഷ്‌കറിന്റെ മരണം: ട്വിറ്ററിലും അനുശോചനം

single-img
18 January 2014

sunathaസുനന്ദാ പുഷ്‌കറും മെഹര്‍ തരാറും തമ്മിലുള്ള ട്വിറ്റര്‍ യുദ്ധവും അതിനെ പറ്റി ഉള്ള  പ്രമുഖരുടെ ട്വീറ്റുകളുമാണ്‌ ബുധനാഴ്‌ച മുതല്‍ ട്വിറ്ററില്‍ നിറഞ്ഞതെങ്കില്‍ വെള്ളിയാഴ്‌ച രാത്രി ഒന്‍പതുമണിയോടെ അത്‌ അവിശ്വസനീയ വാര്‍ത്ത കൊണ്ടു നിറഞ്ഞു. സാഗരിക ഘോഷ്‌ ആയിരുന്നു ട്വിറ്ററില്‍ ആദ്യം സുനന്ദയുടെ മരണവാര്‍ത്ത അറിയിച്ച്‌ സന്ദേശമിട്ടത്‌. തൊട്ടുപിന്നാലെ കാശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള ട്വീറ്റ്‌ ചെയു. ‘ലോകത്തിന്‌ എന്താണു സംഭവിക്കുന്നത്‌. നമുക്ക്‌ അഭിപ്രായവ്യത്യാസങ്ങളുണ്ടാവാം. അതിനു വേണ്ടി ജീവനൊടുക്കുക എന്നത്‌ സങ്കടകരമാണ്‌’ എന്നായിരുന്നു ഹര്‍ഷ ഭോഗ്‌ലെ കുറിച്ചത്‌. സുനന്ദ കടന്നു പോയി എന്നതു വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു റസൂല്‍ പുക്കുട്ടിയുടെ സന്ദേശം. അതിര്‍ത്തി കടന്നുള്ള ട്വീറ്ററിസത്തിന്റെ ആദ്യ ഇരയെന്നായിരുന്നു പത്രപ്രവര്‍ത്തകനായ മൃത്യുഞ്‌ജയകുമാര്‍ എഴുതിയത്‌.എന്നാൽ  ‘ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യത എല്ലാവരും മാനിക്കണം’ എന്നു മാത്രമായിരുന്നു ശശി തരൂരിന്റെ മകന്‍ ഇഷാന്‍ ട്വിറ്ററില്‍ കുറിച്ചത്‌.