54-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ രാവിലെ 9.30ന് പാലക്കാട് കൊടിയുയരും.

single-img
18 January 2014

school 54-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ  രാവിലെ 9.30ന് പാലക്കാട്  കൊടിയുയരും.ഞായറാഴ്​ച രാവിലെ എട്ടിന് രജിസ്ട്രേഷൻ ആരംഭിക്കും. രണ്ടുമണിക്ക്  സാംസ്കാരിക ഘോഷയാത്ര. വിക്ടോറിയ കോളേജ് പരിസരത്ത് നിന്നാരംഭിച്ച് സ്റ്റേഡിയത്തിൽ സമാപിക്കും. നാലുമണിക്ക് മുഖ്യമന്ത്രി ഉമ്മൻചാണ്ടി കലോത്സവം ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ വിശിഷ്​ടാതിഥിയായിരിക്കും.അതെ സമയം കലോത്സവ വിളംബര ജാഥയ്​ക്കും ആവേശോജ്ജ്വല വരവേൽപ്പ് ലഭിച്ചു.ആറുമണിയോടെ ആകും  മത്സരങ്ങൾ  ആരംഭിക്കുന്നത് . ജില്ലാ മത്സരങ്ങളിൽ  നിന്ന്  ജയിച്ചുവന്ന 8185 മത്സരാർത്ഥികളും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർ അനുവദിച്ച അപ്പീലുകളിലൂടെയെത്തിയ 687 പേരും മത്സരത്തിനെത്തും. കോടതി ഉത്തരവുമായി  വേറെയും മത്സരാർത്ഥികൾ എത്താനുണ്ട്.എ ഗ്രേഡോടെ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാർത്ഥികൾക്ക് മെമന്റോയും സമ്മാനിക്കും.