ബംഗാളി നടി സുചിത്ര സെൻ അന്തരിച്ചു

single-img
17 January 2014

suchiബംഗാളി ചലച്ചിത്രതാരം സുചിത്ര സെൻ അന്തരിച്ചു .82 വയസ് ആയിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ നഴ്‌സിങ് ഹോമിലായിരുന്നു അന്ത്യമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ശ്വാസകോശത്തില്‍ അണുബാധയ്ക്ക് കഴിഞ്ഞ വർഷം  ഡിസംബർ 23 മുതൽ സുചിത്ര സെൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 1952ൽ  ആണ്  സുചിത്ര സെൻ തന്റെ സിനിമ ജീവിതം ആരംഭിച്ചത്. ഒരു അന്താരാഷ്ട്ര അവാർഡ്‌ നേടുന്ന  ഇന്ത്യയിലെ ആദ്യത്തെ നടി കൂടി ആണ് സുചിത്ര സെൻ.മോസ്കോ ഫിലിം ഫെസ്റ്റിവൽ വെച്ചായിരുന്നു സുചിത്ര സെൻ അവാർഡ്‌ നേടിയത്.എന്നാൽ 1978 ന് ശേഷം സുചിത്ര സെൻ സിനിമയിൽ നിന്ന് മാത്രം അല്ല പുറം ലോകം ആയി ഉള്ള ബന്ധം തന്നെ ഉപേക്ഷിച്ചു.ഇതേ കാരണം കൊണ്ട് തന്നെ അവർ ദാദ സാഹെബ് പൽകെ അവാർഡ്‌ നിരസിക്കുകയും ചെയ്തു.