Movies

ഏറ്റവും സ്വാധീനശക്‌തിയുള്ള സെലിബ്രിറ്റിയായി സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനെ ഫോബ്സ്‌ മാസിക തിരഞ്ഞെടുത്തു.

stevenലോകത്ത് ഏറ്റവും സ്വാധീനശക്‌തിയുള്ള സെലിബ്രിറ്റിയായി സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനെ ഫോബ്സ്‌ മാസിക തിരഞ്ഞെടുത്തു. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സം‌വിധാനം ചെയ്ത ലിങ്കണ്‍ എന്ന ചിത്രത്തിലൂടെ ലഭിച്ച പ്രശസ്തിയാണ് സ്പീല്‍ബര്‍ഗിനെ ഒന്നാമനാക്കിയത്. 12 ഓസ്കര്‍ നോമിനേഷനുകള്‍ നേടിയ ചിത്രം ആണ് ലിങ്കണ്‍ .275 ദശലക്ഷം ഡോളറാണ്‌ ആഗോളതലത്തില്‍ ബോക്സ്‌ ഓഫിസില്‍ ലിങ്കണ്‍ കൊയ്‌തത്‌. ടിവി, പത്രം, സോഷ്യല്‍ മീഡിയ എന്നീ മേഖലകളില്‍ ഒരു വ്യക്‌തിക്കു ചെലുത്താനായ സ്വാധീനമാണ്‌ സെലിബ്രിറ്റി പട്ടിക തയ്യാറാക്കാന്‍ പ്രധാനമായും ഫോബ്സ്‌ മാനദണ്ഡമാക്കുന്നത്‌.പിന്നിട്ട വര്‍ഷത്തെ സെലിബ്രിറ്റി താരം ടിവി ശൃംഖല ഉടമ ഓപ്ര വിന്‍ഫ്രിയെ പിന്തള്ളിയാണ്‌ സ്പീല്‍ബര്‍ഗിന്റെ നേട്ടം. ഫോബ്സിന്റെ സെലിബ്രിറ്റി സര്‍വേയില്‍ പങ്കെടുത്ത 47 % പേര്‍ സ്പീല്‍ബര്‍ഗിനെ തുണച്ചു.