ശശി തരൂരിനെ ഡല്‍ഹിയിലും ദുബായിലും വെച്ച് കണ്ടിരുന്നുവെന്ന് പാക്കിസ്ഥാനി ജേര്‍ണലിസ്റ്റ് മെഹര്‍ തരാര്‍

single-img
17 January 2014

mehr thararശശി തരൂരിനെ ഡല്‍ഹിയിലും ദുബായിലും വെച്ച് കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തോട് തനിക്കുള്ളത് ഒരു നല്ല രാഷ്ട്രീയക്കാരന്‍ എന്ന ആരാധന മാത്രമെന്നും പാക്കിസ്ഥാനി ജേര്‍ണലിസ്റ്റ് മെഹര്‍ തരാര്‍ . താന്‍ ട്വിട്ടരില്‍ ചേര്‍ന്ന കാലത്ത് ഫോളോ ചെയ്ത ചുരുക്കം ചില ആളുകളില്‍ ഒരാള്‍ ആണ് ശശി തരൂര്‍ എന്ന് മെഹര്‍ പറയുന്നു.കഴിഞ്ഞ മാര്‍ച്ച് മുതല്‍ അദ്ദേഹവും തന്നെ ഫോളോ ചെയ്യാന്‍ തുടങ്ങി. പിന്നീട്  2013 ഏപ്രില്‍ മാസത്തില്‍ താന്‍ ഡല്‍ഹിയില്‍ വന്നപ്പോള്‍ തരൂരിനെ കണ്ടിരുന്നു. ഒരു നാല്‍പ്പത്തി അഞ്ചു മിനുട്ടോളം സംസാരിക്കുകയും ചെയ്തു. ജൂണില്‍ ദുബായില്‍ ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ വെച്ച് അദ്ദേഹത്തെ വീണ്ടും കാണുകയുണ്ടായി. എന്‍ ഡി ടി വിയ്ക്ക് നല്‍കിയ പ്രത്യേക ഫോണ്‍ ഇന്‍ അഭിമുഖത്തിലാണ് മെഹരിന്റെ വെളിപ്പെടുത്തലുകള്‍ .

മെയിലിലും ഫോണ്‍ കാളുകളിലും കേരളത്തിലെ തെരെഞ്ഞെടുപ്പിന്നെക്കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു എന്നും മെഹര്‍ പറഞ്ഞു.കേരളത്തെക്കുറിച്ച് ഒരു പുസ്തകമെഴുതാന്‍ തനിക്കു ആഗ്രഹമുണ്ട്.അതിനു തരൂര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയെ ഇതുവരെ കണ്ടിട്ടില്ല. അവരുടെ ആരോപണങ്ങള്‍ തന്നെ ചിരിപ്പിച്ചു എന്നും തരാര്‍ പറഞ്ഞു.