നരേന്ദ്ര മോഡിയെ പരിഹസിച്ച കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർക്കെതിരെ ജമ്മുകാശ്മീർ മുഖ്യമന്ത്രി ഒമ‌ർ അബ്ദുള്ള

single-img
17 January 2014

omarബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡിയെ പരിഹസിച്ച കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർക്കെതിരെ ജമ്മുകാശ്മീർ മുഖ്യമന്ത്രി ഒമ‌ർ അബ്ദുള്ള. മോഡിക്ക് ദൂഷ്യങ്ങൾ ഏറെയുണ്ട്. എന്നാൽ,​ അദ്ദേഹത്തിന്രെ എളിയ ജീവിതപശ്ചാത്തലം മറ്റു പലർക്കും അവകാശപ്പെടാൻ കഴിയാത്തതാണ് എന്ന് ഒമർ ട്വിറ്ററിലൂടെ പറഞ്ഞു.മോഡിയെ പരിഹസിക്കുന്നത് യു.പി.എയുടെ പ്രചരണങ്ങളെ സഹായിക്കില്ലെന്നും ഒമർ സൂചിപ്പിച്ചു.നേരത്തെ നരേന്ദ്ര മോഡി ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആവുമെന്ന് തോന്നുന്നില്ലന്നും അദ്ദേഹത്തിന് സമ്മതമാണെങ്കിൽ ഇവിടെ ഒരു ചായക്കട തുടങ്ങാനുള്ള സ്ഥലം കോൺഗ്രസ് നൽകാമെന്നുമായിരുന്നു എ.ഐ.സി.സി സമ്മേളനത്തിൽ അയ്യരുടെ പരിഹാസം.