ഭൂമി തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണം എന്ന് ഇരകൾ

single-img
17 January 2014

rameshകോഴിക്കോട്ടെ 55 ഏക്കർ  ഭൂമി തട്ടിപ്പ് കേസിൽ  സി ബി ഐ അന്വേഷണം വേണം എന്ന്  ഇരകൾ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു.മുൻ  മന്ത്രി എളമരം കരീമിന്റെ ബന്ധു ഉൾപെട്ട  ഭൂമി തട്ടിപ്പ് കേസിൽ  ആണ്  തട്ടിപ്പിന് ഇരയായവർ ഈ ആവശ്യവും ആയി ഇപ്പോൾ  മുന്നോട്ട് വന്നത്.മുൻ  മന്ത്രിയുടെ ബന്ധു  ആയത് കൊണ്ട് തന്നെ പ്രതിയെ ചോദ്യം ചെയ്യാൻ കേരള പോലീസ്ന്  ഭയം ആണ്  എന്ന്  തട്ടിപ്പിന് ഇരയായവർ സംശയിക്കുന്നു.വേണ്ട തെളുവുകൾ നൽകിയിട്ടും ക്രൈം ബ്രാഞ്ച് ഇതുവരെ മന്ത്രിയുടെ ബന്ധുവിനെ ചോദ്യം ചെയ്തിത്തില്ല. ഇകാര്യം ചൂണ്ടി  കാട്ടി ആണ്  ഇപ്പോൾ തട്ടിപ്പിന് ഇരയായവർ മന്ത്രിക്ക് പരാതി  നൽകിയത്.