തിരുവനന്തപുരത്ത് പോലീസ് പരിപാടിക്കിടെ ബി ജെ പിയ്ക്ക് വോട്ട് ചെയ്യാന്‍ കിരണ്‍ ബേദിയുടെ ആഹ്വാനം

single-img
17 January 2014

ബി ജെ പിയ്ക്ക് വോട്ട് ചെയ്യാന്‍ കിരണ്‍ ബേദിയുടെ പരസ്യ ആഹ്വാനം. മുന്‍ ഐ പി എസ് ഉദ്യോഗസ്ഥയും അണ്ണാ ഹസ്സാരെ അനുകൂലിയുമായ കിരണ്‍ ബേദി തിരുവനന്തപുരത്ത് ഒരു പോലീസ് പരിപാടിയില്‍ പങ്കെടുത്തു അമ്സാര്‍ക്കവേ ആണ് സുസ്ഥിര ഭരണത്തിന് ബി ജെപ്പിക്ക് വോട്ട് ചെയ്യണം എന്ന് ആഹ്വാനം ചെയ്തത്.

ആം ആദ്മി പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യുന്നത് കൊണ്ഗ്രസ്സിനു വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും ആം ആദ്മിയ്ക്ക് സുസ്ഥിര ഭരണം വാഗ്ദാനം ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ പിന്‍വാതിലിലൂടെ കോണ്ഗ്രസ് തന്നെ ആണ് അധികാരത്തിലെത്തിയത്.അവര്‍ തുടര്‍ന്നു.

വ്യക്തമായ ലക്ഷ്യങ്ങളോടെ ആണ് താനും അണ്ണാ ഹസ്സരെയും അധികാരത്തിലെത്തിയത് എന്നും ലോക്പാല്‍ നിലവില്‍ വന്നതോടെ ആ സമറാം അവസാനിച്ചു എന്നും പറഞ്ഞ കിരണ്‍ ബേദി ഇനി അത്തരം സമരങ്ങളുടെ ആവശ്യമില്ല എന്നും പ്രഖ്യാപിച്ചു .