സബ്സിഡി സിലണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് 12 ആക്കി ഉയര്‍ത്തിയതായി പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി.

single-img
17 January 2014

moilyസബ്സിഡി സിലണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് 12 ആക്കി ഉയര്‍ത്തിയതായി പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി. മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.സബ്സിഡി സിലണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എ.ഐ.സി.സി സമ്മേളനത്തില്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വീരപ്പമൊയ് ലി സബ്സിഡി സിലണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി അറിയിച്ചത്.
നേരത്തെ ഇതേ ആവശ്യം രാഹുല്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് കോര്‍കമ്മിറ്റിയോഗവും ഇക്കാര്യം സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഇതിന്‍്റെ ഭാഗമായാണ് പെട്രോളിയം മന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.സബ്സിഡി സിലണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ച സംഭവം കോണ്‍ഗ്രസിന്‍്റെ തെരഞ്ഞെടുപ്പ് നാടകമാണെന്ന് ബി.ജെ.പി വ്യക്താവ് പറഞ്ഞു. സിലണ്ടറുകളുടെ എണ്ണം 12ല്‍ നിന്ന് ആറാക്കിയതും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് അത് ഒമ്പതാക്കിയതും ഇപ്പോള്‍ 12 ആക്കി ഉയര്‍ത്തിയതും കോണ്‍ഗ്രസ് തന്നെയാണ്. എന്തിനാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സബ്സിഡി സിലണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തിയത്. ഇത് കോണ്‍ഗ്രസ് നടത്തുന്ന നാടകമാണെന്ന് ബിജെപി വ്യക്താവ് പറഞ്ഞു.