എഫ്.എം ബ്രയിന് സ്റ്റോം-2013 ഗ്രാന്റ് ഫിനാലെ ജനുവരി 19 ന്

single-img
17 January 2014

പത്തനംതിട്ട:- ട്രാവല്‍ അന്റ് ടൂറിസം മാനേജ്മെന്റ് രംഗത്ത് 20 വര്‍ഷത്തെ വിദേശ പരിചയസമ്പത്തുമായി ഫെയര്‍ മൌണ്ട് ഗ്രൂപ്പും, ലോകത്തെ മികച്ച frankfin accadamyഎയര്‍ ഹോസ്റ്റ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയ ഫ്രാങ്ക്ഫിനും ചേര്‍ന്ന് നടത്തുന്ന “എഫ്.എം ബ്രയിന്‍ സ്റ്റോം-2013” ഗ്രാന്റ് ഫിനാലെ 2014 ജനുവരി 19 നു ഉച്ചക്ക് 1 മണിക്ക് നടക്കും. പത്തനംതിട്ട ജില്ലയിലെ 80 ല്‍ പരം +2 സ്കൂളുകള്‍ പ്ങ്കെടുത്ത ആദ്യ റൌണ്ടില്‍ നിന്നും 38 സ്കൂളുകള്‍ രണ്ടാം റൌണ്ടിലേക്കും ,അതില്‍ നിന്ന് 5 സോണുകളായി തിരിച്ച് 6 സ്കൂളുകള്‍ ഫൈനല്‍ റൌണ്ടില്‍ സ്ഥാനമുറപ്പിച്ചു. മികച്ച പ്രകടനം കാണിച്ച് ഫൈനല്‍ റൌണ്ടില്‍ പ്രവേശിച്ച സ്കൂളുകള്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍  ഓമല്ലൂര്‍, എന്‍.എസ്.എസ് ഹയര്‍ സെക്കന്റ്റി സ്കൂള്‍ തട്ടയില്‍, പി.എസ്.വി.പി.എം ഹയര്‍ സെക്കന്ററി സ്കൂള്‍ ഐരവണ്‍, ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ കലഞ്ഞൂര്‍, എം.എസ് ഹയര്‍ സെക്കന്ററി സ്കൂള്‍ റാന്നി, നിക്കോള്‍സന്‍ സിറിയന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ തിരുവല്ല എന്നിവയാണ്‍.

കേരളത്തിലെ പ്രശസ്ത ഒന്നാം നമ്പര്‍ ക്വിസ് മാസ്റ്റര്‍ ഡോ. എബ്രഹാം ജോസഫ് ഫെനല്‍ മത്സരം നയിക്കുന്നതായിരിക്കും. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന സ്കൂളുകള്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും വിജയികളായ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും, പതക്കവും, സര്‍ട്ടിഫിക്കേറ്റും സമ്മാനിക്കുന്നതായിരിക്കുമെന്ന് എഫ്. എം അക്കാഡമി അറിയിച്ചു. നാലും.അഞ്ചും,ആറും സ്ഥാനം ലഭിക്കുന്ന സ്കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ട്രോഫിയും,പതക്കവും,സര്‍ട്ടിഫിക്കേറ്റും നല്‍കുന്നതായിരിക്കും. ഇതോടൊപ്പം നടത്തപ്പെടുന്ന പൊതു സമ്മേളനത്തില്‍ വച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോയും, മലങ്കര സിറിയന്‍ കാത്തലിക്ക്  പത്തനംതിട്ട രൂപതാ മെത്രാന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം,   പത്തനംതിട്ട ജില്ലാ അസ്സിസറ്റന്റ് കള്‍ക്ടര്‍ ശ്രീ. നൂഹ് പി.ബി (ഐ.എ.സ്) എന്നിവര്‍ പങ്കെടുക്കുന്നു.

.