ജയിലിലെ ഫേസ്ബുക്ക് ഉപയോഗം : ടി പി കേസ് പ്രതികളെ പതിനാലു ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

single-img
17 January 2014

ടി പി വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ വെച്ച് മൊബൈല്‍ഫോണും ഫെസ്ബുക്കും ഉപയോഗിച്ച സംഭവത്തില്‍ പ്രതികളെ കോടതി പതിനാലു ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. കോടി സുനിയും , കെ കെ മുഹമ്മദ്‌ ഷാഫിയും  , കിര്‍മാണി മനോജുമടക്കം ആറുപേരെ ആണ് ഇന്നലെ കസബ സി ഐ എന്‍ ബിശ്വാസ്  കോഴിക്കോട് ജില്ലാ ജയിലിലെത്തി അറസ്റ്റ് ചെയ്ത ശേഷം ഇന്ന്  കോടതിയില്‍ ഹാജരാക്കിയത്.

കേരളാ പ്രിസന്‍സ് ആന്‍ഡ് കറക്ഷണല്‍ ആക്ടിലെ 86-ാം വകുപ്പ് അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.മാഹി ഇരട്ടക്കൊലക്കെസിലെ പ്രതികയായ ഫസല്‍ കൈമാറിയ സിം ഉപയോഗിച്ചാണ്  കെ കെ മുഹമ്മദ്‌ ഷാഫി ഉള്‍പ്പടെയുള്ള പ്രതികള്‍ ഫോണ്‍ വിളിച്ചത് എന്നാണു പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.