കോണ്ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല എന്നുറപ്പുള്ളത് കൊണ്ട് : അരുണ്‍ ജെയ്റ്റ്ലി

single-img
17 January 2014

arun jaitleyതെരഞ്ഞെടുപ്പിന് ശേഷം ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല എന്നുറപ്പുള്ളത് കൊണ്ടാണ് കോണ്ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് എന്ന് ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്ലി.

“കോണ്ഗ്രസ് യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞു തുടങ്ങി.അതുകൊണ്ടാണ് അവര്‍ കഴിവുള്ള ഒരു നേതാവിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കാത്തത് “ ജെയ്റ്റ്ലി പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ല എന്നും എന്നാല്‍ അദ്ദേഹം കോണ്ഗ്രസ്സിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തെ മുന്നില്‍ നിന്ന് നയിക്കും എന്നുമുള്ള കോണ്ഗ്രസ്സിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അരുണ്‍ ജെയ്റ്റ്ലി.