പെണ്‍വാണിഭ സംഘത്തിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് വിസമ്മതിച്ചതിനെതുടര്‍ന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ പോലീസ് മേധാവിയെ ശാസിച്ചു

single-img
17 January 2014

aravind(1)കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് മേധാവിക്ക്  കെജ്‌രിവാള്‍  നിര്‍ദ്ദേശം നല്കി. ഖിര്‍ക്കി വില്ലേജിലെ മയക്കുമരുന്ന് മാഫിയക്കും പെണ്‍വാണിഭ സംഘത്തിനുമെതിരെ ഡല്‍ഹി നിയമമന്ത്രിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് നടത്താന്‍ മന്ത്രി സോമനാഥ് ഭാര്‍തി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസുകാരുമായുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോകളും  കഴിഞ്ഞ ദിവസങ്ങളിൽ  പുറത്തുവന്നിരുന്നു. പോലീസ് റെയ്ഡ് നടത്താന്‍ വിസമ്മതിക്കുകയായിരുന്നു. നിയമമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ വിസമ്മതിക്കുന്ന പോലീസ് സാധാരണക്കാരെ എങ്ങിനെ സഹായിക്കുമെന്നും സോമനാഥ് ഭാര്‍തി ചോദിച്ചു.