ചൊവ്വയും ശനിയും ലക്ഷ്യമാക്കി അമേരിക്ക കൂറ്റന്‍ റോക്കറ്റ്‌ ഒരുക്കുന്നു

single-img
17 January 2014

rock ചൊവ്വയും ശനിയും ലക്ഷ്യമാക്കി അമേരിക്ക കൂറ്റന്‍ റോക്കറ്റ്‌ ഒരുക്കുന്നു. 384 അടി ഉയരമുള്ള റോക്കറ്റിനു 324 ടണ്‍ ഭാരമുണ്ട്‌. 143 ടണ്‍ ഭാരം ബഹിരാകാശത്ത്‌ എത്തിക്കാന്‍ ഈ റോക്കറ്റിനാകും. ചൊവ്വയിലേക്കു മനുഷ്യരെ എത്തിക്കാന്‍ പുതിയ റോക്കറ്റ്‌ സഹായിക്കുമെന്നാണു നാസയുടെ പ്രതീക്ഷ. ബഹിരാകാശ യാത്രികരെ രാജ്യാന്തര സ്‌പേസ്‌ സ്‌റ്റേഷനില്‍ എത്തിക്കാനും പുതിയ റോക്കറ്റ്‌ ഉപയോഗിക്കും. ശനിയിലേക്കു പര്യവേക്ഷണ വാഹനം എത്തിക്കുകയും പുതിയ റോക്കറ്റിന്റെ ദൗത്യത്തില്‍ ഉള്‍പ്പെടും. 2017 ആണ്  വിക്ഷേപണം