കല്‍ക്കരിപ്പാടം തെറ്റുപറ്റിയെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
17 January 2014

ഊര്‍ജ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ടാറ്റയ്‌ക്കും അനില്‍ അംബാനിയുടെ റിലയന്‍സിനും കല്‍ക്കരിപ്പാടം അനുവദിച്ചതായി കേന്ദ്രസര്‍ക്കാര്‍.  പ്രധാനമന്ത്രിക്ക് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന കാലയളവില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെടാത്ത 11 സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചത്.ടാറ്റയും റിലയന്‍സും അടക്കമുള്ള 11 കമ്പനികള്‍ക്ക് പാടങ്ങള്‍ അനുവദിച്ചതായി അറ്റോര്‍ണി ജനറല്‍ അറിയിച്ചു.പ്രധാനമന്ത്രിക്ക് കല്‍ക്കരിമന്ത്രാലയത്തിന്റെ ചുമതല ഉണ്ടായിരുന്ന കാലയളിവിലെ കല്‍ക്കരിപ്പാട വിതരണത്തെ സംബന്ധിച്ച് കോടതി ഉന്നയിച്ച സംശയങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച 61 കമ്പനികള്‍ക്ക് പിഴവുകള്‍ തിരുത്താന്‍ ആറ് ആഴ്ച സമയം അനുവദിച്ചതായും അദ്ദേഹം കോടതിയെ അറിയിച്ചു. ഇതിനകം ഖനനത്തിനുള്ള ലൈസന്‍സ് ലഭ്യമാക്കിയില്ലെങ്കില്‍ ഈ കല്‍ക്കരിപ്പാടങ്ങള്‍ റദ്ദാക്കും