ജീപ്പിനു മുകളിലെ വിവാദത്തില്‍ നിന്ന് താഴെയിറങ്ങിയപ്പോള്‍ പോളിയോ :രാഹുല്‍ഗാന്ധിക്കിത് വിവാദങ്ങളുടെ പൂക്കാലം

single-img
17 January 2014

കേരള സന്ദര്‍ശനം രാഹുല്‍ ഗാന്ധിയ്ക്ക് സമ്മാനിച്ചത്‌ വിവാദങ്ങളുടെ പൂക്കാലം. പോലീസ് ജീപ്പിനു മുകളില്‍ കയറി യാത്ര ചെയ്തതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങിവരുമ്പോഴേയ്ക്കും അടുത്ത വിവാദം തലപൊക്കിയിരിക്കുന്നു.തുറവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വെച്ച് ഒരു കുട്ടിക്ക് പോളിയോ തുള്ളിമരുന്നു നല്‍കിയതാണ്  വിവാദമായത്.

യൂത്ത്കോണ്‍ഗ്രസിന്റെ യുവകേരളയാത്രയില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഗാന്ധി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും ചാരുംമൂട്ടിലെയ്ക്കുള്ള യാത്രാമധ്യേ ആണ് തുറവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചത്.അവിടെ വെച്ച് ആറുമാസം പ്രായമുള്ള ഒരു കുട്ടിക്ക് രാഹുല്‍ ഗാന്ധി തുള്ളിമരുന്നു നല്‍കിയിരുന്നു.എന്നാല്‍ പൊതുജനങ്ങള്‍ക്ക് തുള്ളിമരുന്നു നല്‍കാന്‍ അധികാരമില്ല.ഇത് ജില്ല മെഡിക്കല്‍ ഓഫീസിന്റെ അനുമതിയില്ലാതെയാണ് എന്നാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ . സഫിയാ ബീവിയുടെ ആരോപണം. ഇത് സംബന്ധിച്ച് തുറവൂര്‍ മെഡിക്കല്‍ ഒഫിസരോട് വിശദീകരണം തേടുമെന്നും അവര്‍ പറഞ്ഞു.