കെ.എസ്.ടി.എ വനിതാ സെമിനാര്

single-img
16 January 2014

komalam anirudhanപത്തനംതിട്ട:- കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിനത്തിന്റ് ഭാഗമായി നടന്ന വനിതാ സെമിനാര്‍ ജില്ലാ പഞ്ചായത്ത് അംഗവും അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ കോമളം അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് പി.കെ പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. ജേക്കബ് ടി. മാമന്‍, എം ആര്‍ ലീല, പി . വത്സല, എന്‍ ഡി വത്സല, ബിജി കെ നായര്‍, ഷൈലജ കുമാരി,രശ്മി രവീന്ദ്രന്‍, കെ ആര്‍ ശോഭന, സുനി മാത്യു, എം.എന്‍ വിജയ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.