ഞങ്ങള്‍ സന്തുഷ്ടരാണ് :നിലപാട് മാറ്റി സുനന്ദ പുഷ്കര്‍

single-img
16 January 2014

ശശി തരൂരില്‍ നിന്നും വിവാഹ മോചനം തേടുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളെ നിഷേധിച്ചു സുനന്ദ പുഷ്കര്‍ രംഗത്ത്‌. തങ്ങളുടെ വിവാഹ ജീവിതത്തില്‍ താനും ശശി തരൂരും സന്തുഷ്ടരാണെന്നും , പാക് മാധ്യാ പ്രവര്‍ത്തകയുടെ ഉദ്ദേശ്യം നടക്കില്ലെന്നും സുനന്ദ തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ ആണ് ലോകത്തെ അറിയിച്ചത്.

തരൂരിന് ഒരു പാക് മാധ്യമ പ്രവര്‍ത്തകയുമായി വിവാഹേതര ബന്ധമുണ്ടെന്നും, ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ അപമാനിതയായെന്നും ഒരു ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സുനന്ദ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ താന്‍ വിവാഹമോചനം നേടുമെന്നും അവര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.തരൂരുമായി സന്തുഷ്ട ജീവിതമാണു നയിക്കുന്നതെന്നു പറയുന്ന സുനന്ദ, ട്വിറ്ററില്‍ ആരാധകരെ കൂട്ടാനുള്ള പാക് മാധ്യമപ്രവര്‍ത്തകയുടെ ശ്രമമാണു വിവാദമുണ്ടാക്കിയതെന്നു പറയുന്നു. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാക് മാധ്യമപ്രവര്‍ത്തകയുമായി ചേര്‍ന്ന് തരൂരിനെ തകര്‍ക്കാന്‍ ഉള്ള ആരുടെയോ ഗൂഢലക്ഷ്യമാണ്‌ പുതിയ വിവാദങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ ആരോപിച്ചു.