സ്പാനിഷ് കിങ്സ് കപ്പ് :രണ്ട് ഗോളിന്റെ മികവില്‍ ഒസാസുനയെ തോല്‍പിച്ച് റയല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

single-img
16 January 2014

spanishസ്പാനിഷ് കിങ്സ് കപ്പ് ഫുട്ബാളില്‍ രണ്ട് ഗോളിന്റെ മികവില്‍ ഒസാസുനയെ തോല്‍പിച്ച് റയല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോളടിച്ചാണ് കളിയില്‍ താരമായി. രണ്ടാം പാദത്തിലെ എവേ മാച്ചില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും എയ്ഞ്ചല്‍ ഡി മരിയയുടെയും ഗോളുകളിലായിരുന്നു റയലിന്‍െറ ജയം.കോപ്പ ഡെല്‍ റേ രണ്ടാം പ്രീക്വാര്‍ട്ടറില്‍ ഒസാസുനയ്‌ക്കെതിരെയായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോള്‍ . ഒരു ഗോള്‍ എയ്ഞ്ചല്‍ ഡി മരിയ നേടി. ബര്‍ണബ്യൂവില്‍ നടന്ന ഒന്നാം റൗണ്ടിലും മടക്കമില്ലാത്ത രണ്ട് ഗോളിനായിരുന്നു റയലിന്റെ ജയം. 4-0 എന്ന ഗോള്‍ ശരാശരിയിലാണ് അവര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.