തരുണ്‍ തേജ്പാലിന്റെ ജാമ്യഹര്‍ജി സെഷന്‍സ് കോടതി തള്ളി

single-img
16 January 2014
പത്രപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള തെഹല്‍ക സ്ഥാപക പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യഹര്‍ജി സെഷന്‍സ് കോടതി തള്ളി.കേസ് സംബന്ധിച്ച മൊഴികളെല്ലാമെടുത്ത സാഹചര്യത്തില്‍ തേജ്പാലിനെ ഇനി കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചത്. എന്നാല്‍ തേജ്പാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. തുടര്‍ന്നാണ് ജാമ്യഹര്‍ജി കോടതി തള്ളിയത്.കഴിഞ്ഞ നവംബര്‍ 30-നാണ് തേജ്പാല്‍ അറസ്റ്റിലായത്.