രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവില്ല

single-img
16 January 2014

rahulലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേതൃത്വം നല്‍കും. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. രാഹുലിനെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്ന് ആണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ . വാര്‍ത്താ ഏജന്‍സി  ആണ് ഇത് റിപ്പോർട്ട്‌ ചെയ്തത്. തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ലെന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാഗാന്ധി വ്യക്തമാക്കി.വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന എ.ഐ.സി.സി. സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. പാര്‍ട്ടി പറയുന്ന ഏത് ചുമതലയും ഏല്‍ക്കാന്‍ സന്നദ്ധനാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. അതിനിടെ, ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ടഭിപ്രായം ഉണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.