രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കേന്ദ്രമന്ത്രി ഓസ്കര്‍ ഫെര്‍ണാണ്ടസ്.

single-img
16 January 2014

oscarപ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പറ്റി കോണ്‍ഗ്രസിൽ ചർച്ചകൾ പുരോഗമിക്കുന്ന സമയത്ത് പ്രതികരണവും ആയി കേന്ദ്രമന്ത്രി ഓസ്കര്‍ ഫെര്‍ണാണ്ടസ്. രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കേന്ദ്രമന്ത്രി ഓസ്കര്‍ ഫെര്‍ണാണ്ടസ്. നിര്‍ണായകമായ എ ഐ സി സി സമ്മേളനം ചേരുന്ന പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമാകും മുമ്പേ ഓസ്കര്‍ ഫെര്‍ണാണ്ടസ് നടത്തിയ ഈ അഭിപ്രായപ്രകടനം ശ്രദ്ധേയമായി.രാഹുല്‍ ഗാന്ധി സമ്മതിച്ചാലും ഇല്ലെങ്കിലും അദ്ദേഹമാണ് ഞങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. ആ ഉത്തരവാദിത്തം അദ്ദേഹം തീര്‍ച്ചയായും ഏറ്റെടുക്കും. ഇത് എന്‍റെ അഭിപ്രായമാണ് എന്നും ഓസ്കര്‍ ഫെര്‍ണാണ്ടസ് വ്യക്തമാക്കി.ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക തീരുമാനത്തിന് വെള്ളിയാഴ്ച വരെ കാത്തിരിക്കാനാണ് ഓസ്കര്‍ ഫെര്‍ണാണ്ടസ് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം.