നാഷ്ണല് ഫോറം ഫോര് പീപിള്സ് റൈറ്റ്സ്-സര്ക്കാര് സേവനങ്ങള് സുതാര്യമാക്കണം

single-img
16 January 2014
manoj abraham ,shina varughese

അഡ്വ. അനൂപ് അബ്രഹാം( പ്രസിഡന്റ്) ഷൈന വറ്ഗ്ഗീസ് (ജനറല്‍ സെക്രട്ടറി)

തിരുവല്ല:- സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യമാക്കണമെന്നും, സര്‍ക്കാര്‍ ഓഫീസുകളില് നടക്കുന്ന അഴിമതിക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങണമെന്നും, ലോകപാല്‍ ബില്‍ സംസ്ഥാന നിയമ സഭയിലും നടപ്പാക്കുന്നതിനുള്ള നിയമ നടപടികള്‍ സീകരിക്കണമെന്നും തിരുവല്ല ബിലിവേഴ്സ് യൂത്ത് സെന്ററില്‍ ചേര്‍ന്ന ദേശീയ മനുഷാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപിള്‍സ് റൈറ്റ്സ് പത്തനംതിട്ട ജില്ലാ കണ്‍ വെന്‍ഷന്‍ ആവിശ്യപ്പെട്ടു. ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി വിനോദ് സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് എസ്.എസ് മനോജ്, ഷൈന വര്‍ഗ്ഗീസ്, സി.എ ഷസിലി,സൂസമ്മ പൌലോസ്, ജോമോന്‍ പുതുപ്പറമ്പില്‍,ഐസക്ക് തോമസ്, രജനി പ്രദീപ്, മിഥുന്‍ രാജ്, കെ എം സലീം,കെ.വി സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ ഭാരവാഹികളായി അഡ്വ. അനൂപ് എബ്രഹാം(പ്രസിഡന്റ്), കെ.എം സലീം, രജനി പ്രദീപ് ( വൈസ് പ്രസിഡന്റ്), ഷൈന വര്‍ഗ്ഗീസ് (ജനറല്‍ സെക്രട്ടറി),സി.എ ഷസിലി, പി.എ ഷാജഹാന്‍, സൂസമ്മ പൌലോസ് (സെക്രട്ടറി),ജോമോന്‍ പുതുപ്പറമ്പില്‍( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.