മുത്തൂറ്റ്മിനി തിയേറ്ററുകള് ഇന്നലെ(15.01.2014 ) ഉദ്ഘാടനം ചെയ്തു.

single-img
16 January 2014

remya and dhniyaപത്തനംതിട്ട:- മുത്തൂറ്റ് മിനിയുടെ ധന്യ,രമ്യ തിയേറ്ററുകള്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിനുമ തിയേറ്ററുകളില്‍ പോയി കാണണമെന്നും വ്യാജ സി.ഡി കള്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ആന്റ് ഒആന്റണി എം.പി, നഗരസഭാ കൌണ്‍സിലര്‍മാരായ ആനി സജി, ടി. സക്കീര്‍ ഹുസൈന്‍,റഷീദാ ബീവി,സാംസ്ക്കാരിക ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ജി.സുരേഷ് കുമാര്‍,മുത്തൂറ്റ് മിനി ഗ്രൂപ്പ് ചെയര്‍മാന്‍ റോയി എം മാത്യൂ,മാത്യൂ മുത്തൂറ്റ്,നന്ദകുമാര്‍, ഡി.സി.സി പ്രസിഡന്റ് പി. മോഹന് രാജ്, സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.ആര്‍ അജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.