നാവികരെ വെറുതെ വിടണമെന്ന് ഇറ്റലി

single-img
16 January 2014

കടൽക്കൊല കേസ് വേഗത്തിൽ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രതികളായ രണ്ട് നാവികരെയും വെറുതെ വിട്ടയയ്ക്കണമെന്ന് ഇറ്റലി.സുപ്രീം കോടതിയിലാണു ഇറ്റലി അപേക്ഷ നൽകിയത്.തിങ്കളാഴ്ച സുപ്രീംകോടതി അപേക്ഷ പരിഗണിക്കും.കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനും എന്‍.ഐ.എ.യ്ക്കും അതിനുള്ള അധികാരം അവസാനിപ്പിക്കണം. പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിട്ടയയ്ക്കുകയും വേണം. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കഴിഞ്ഞ കൊല്ലത്തെ കോടതി വിധി പ്രകാരം രണ്ടുപേരെയും മാരിടൈം സോണ്‍ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടി ചട്ടം, ഐക്യരാഷ്ട്ര സഭയുടെ കടലുമായി ബന്ധപ്പെട്ട നിയമം (യു.എന്‍.സി.എല്‍.ഒ.എസ്.) എന്നിവ പ്രകാരം മാത്രമേ വിചാരണ ചെയ്യൂവെന്ന് ഉറപ്പാക്കണമെന്നും ഇറ്റലി ആവശ്യപ്പെട്ടിട്ടുണ്ട്.