പിള്ളയെ മുന്നോക്ക ക്ഷേമകോര്‍പറേഷന്‍ ചെയര്‍മാനാക്കിയത് അനധികൃതമായെന്നു നിയമസെക്രട്ടറി

single-img
16 January 2014

മുന്നോക്ക ക്ഷേമകമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള ബാലകൃഷ്ണ പിള്ളയുടെ നിയമനാം കമ്പനി നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമെന്ന് നിയമ സെക്രട്ടറി  സി പി രാമരാജ പ്രേമപ്രസാദ്. പ്രസ്തുത വിഷയത്തില്‍ സര്‍ക്കാരിനു നല്‍കിയ നിയമോപദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചട്ടവിരുദ്ധമായി അദ്ദേഹത്തിന് ചെയര്‍മാന്‍, ഡയറക്ടര്‍ പോലെയുള്ള സ്ഥാനങ്ങളില്‍ തുടരാന്‍ കഴിയില്ല എന്നും ഇക്കാര്യം പരിശോധിച്ച് ഉറപ്പു വരുത്തണം എന്നും നിയമോപദേശത്തില്‍ പറയുന്നു.

കേരള കോണ്ഗ്രസ് (ബി ) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയെ 2o13 മാര്‍ച്ച് 23-നാണ് ക്യാബിനറ്റ് റാങ്കോടെ മുന്നോക്ക ക്ഷേമകമ്മിഷന്‍ രൂപീകരിച്ചത്.എന്നാല്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയുടെ നിയമനത്തെ ചോദ്യം ചെയ്തുകൊണ്ട് തിരുവനന്തപുരത്തെ മുതിര്‍ന്ന അഭിഭാഷകന്‍ ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.ഈ വക്കീല്‍ നോട്ടിസിനു മറുപടി നല്‍കാന്‍ ആണ് സര്‍ക്കാര്‍ നിയമസെക്രട്ടറിയുടെ നിയമോപദേശം തേടിയത്.