സബ്‌സിഡി എല്‍പിജി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് 12 ആകും

single-img
16 January 2014

gasസബ്‌സിഡി എല്‍പിജി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് 12 ആക്കാന്‍ കോണ്‍ഗ്രസ് കോര്‍ കമ്മറ്റി ശുപാര്‍ശ .സബ്‌സിഡി ലഭിക്കാന്‍ തല്‍ക്കാലം ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് കോര്‍ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. സബ്‌സിഡി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കണമെന്ന എണ്ണ കമ്പനികളുടെ ആവശ്യം കമ്മറ്റി തള്ളുകയും ചെയ്തു. ഇക്കര്യങ്ങള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.സബ്‌സിഡി നിരക്കിലുള്ള എല്‍പിജി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കില്ലെന്ന് കഴിഞ്ഞ ആഴ്ച പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി വ്യക്തമാക്കിയിരുന്നു. ഇങ്ങനെയൊരു നിര്‍ദേശം സര്‍ക്കാരിന്റെ മുന്നിലില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയാൽ അത് തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ ബാധിക്കും എന്ന നിരിക്ഷണം പാർടിക്ക് ഉണ്ട്.