ഡോക്ടര്‍മാരുടെ കൂട്ട അവധി : രോഗികള്‍ വലയുന്നു

single-img
16 January 2014

സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത് സമരം ചെയ്യുന്നതിനാല്‍ രോഗികള്‍ വലയുന്നു.ഡ്യൂട്ടി സമയം 18 മണിക്കൂറാക്കിയതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ ഇത്തരം ഒരു പ്രതിഷേധത്തിലെയ്ക്ക് നീങ്ങിയത്. എന്നാല്‍ പ്രസ്തുത സമരം പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജില്ലാ ആശുപത്രികള്‍ വരെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുകയാണ്. സംസ്ഥാനത്ത് അവധിയെടുത്ത് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ മുഴുവന്‍ തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണയില്‍ പങ്കെടുക്കുമെന്നാണ് കെജിഎംഒഎ അവകാശപ്പെടുന്നത്.

ഡ്യൂട്ടി സമയം കൂട്ടിയ പരിഷ്ക്കാരം ജനുവരി 26നകം പിന്‍വലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. അല്ലാത്തപക്ഷം അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും കെജിഎംഒഎ വൃത്തങ്ങള്‍ അറിയിച്ചു.