വിസാചട്ടലംഘനം:കേസ് തള്ളണമെന്ന് ദേവയാനി

single-img
16 January 2014

നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ വിസാ ചട്ടലംഘനക്കേസ് തള്ളണമെന്ന്ദേവയാനി ഖോബ്രഗഡെ യു.എസ്. കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അറസ്റ്റ് വാറന്‍റ്് പുറപ്പെടുവിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ റദ്ദാക്കണം. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ യു.എസ്സിലെ ക്രിമിനല്‍ വിചാരണ നേരിടാന്‍ സാധ്യമല്ലെന്നും ദേവയാനിയുടെ അഭിഭാഷകന്‍ ഡാനിയേല്‍ അര്‍ഷാക് ചൊവ്വാഴ്ച ന്യൂയോര്‍ക്കിലെ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടു.