തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍ തേജയ്ക്കും മറ്റ് ഒന്‍പത് പേര്‍ക്കുമെതിരെ പോലീസ് കേസ് എടുത്തു.

single-img
16 January 2014

yevaduതെലുങ്ക്  സൂപ്പര്‍ താരവും രാഷ്ട്രീയനേതാവുമായ ചിരഞ്ജീവിയുടെ മകന്‍ യുവതാരം രാം ചരണ്‍ തേജയ്ക്കും  മറ്റ് ഒന്‍പത് പേര്‍ക്കുമെതിരെ  പുതിയ സിനിമയായ ‘യേവാഡു’വിന്റെ പോസ്റ്ററുകളില്‍ അശ്ലീലച്ചുവയുണ്ടെന്ന് ആരോപിച്ച് കേസ് എടുത്തു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ പതിച്ചിട്ടുള്ള പോസ്റ്ററുകള്‍ അശ്ലീലം നിറഞ്ഞതാണെന്നാണ് ആരോപണം.കെ നാഗേന്ദ്ര പ്രസാദ് എന്നയാളിന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. എമി ജാക്സണും ശ്രുതി ഹസനുമാണ് സിനിമയിലെ നായികമാര്‍. കഴിഞ്ഞ 12നാണ് സിനിമ റീലീസ് ചെയ്തത്.രാം ചരണിനെ കൂടാതെ യേവാഡുവിന്റെ സംവിധായകന്‍ വംശി പൈഡിപ്പള്ളി, നിര്‍മ്മാതാവ് എന്നിവരടക്കമുള്ള ഒൻപത് സിനിമാ പ്രവര്‍ത്തക‌ര്‍ക്കെതിരെയാണ് കേസ്.