ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി. തനിച്ച് മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് മായാവതി പ്രഖ്യാപിച്ചു.

single-img
16 January 2014

mayawatiലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി. തനിച്ച് മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് മായാവതി പ്രഖ്യാപിച്ചു. ലഖ്‌നൗവില്‍ ബി.എസ്.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച സംസാരിക്കുകയായിരുന്നു അവർ . കോണ്‍ഗ്രസ്, ബി.ജെ.പി. എന്നിവയുള്‍പ്പെടെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും ഉത്തര്‍പ്രദേശിനകത്തും പുറത്തും സഖ്യമുണ്ടാക്കില്ല എന്നും കോണ്‍ഗ്രസ്സുമായി ബി.എസ്.പി. സഹകരിക്കുമെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നത് തെറ്റ് ആണ് എന്നും മായാവതി പറഞ്ഞു.
ഗോധ്ര കലാപത്തിന്റെ പേരില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ മായാവതി രൂക്ഷമായി വിമര്‍ശിച്ചു. ആറുകോടിമാത്രം ജനസംഖ്യയുള്ള സംസ്ഥാനത്തുണ്ടായ ഹിന്ദു-മുസ്‌ലിം കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി വിവിധ മതവിഭാഗങ്ങള്‍ വസിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഐക്യം കാത്തുസൂക്ഷിക്കുന്നതെങ്ങനെയെന്ന് മായാവതി ചോദിച്ചു.