തലസ്ഥാന നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം ആകാൻ ബയോ ഗ്യാസ് പ്ലാന്റ്

single-img
16 January 2014

അജയ് എസ് കുമാർ

bio
രണ്ട് വർഷത്തിൽ അധികം ആയി തുടരുന്ന തിരുവനന്തപുരം നഗരത്തിലെ മാല്ന്യ സംസ്കരണ പ്രശ്നതിന് ഒടുവിൽ നഗരസഭ നടപടി തുടങ്ങി.ഇതിന്റെ ആദ്യപടി ആയി തിരുവനന്തപുരം പാളയത്ത് പുതിയ ബയോ ഗ്യാസ് പ്ലാന്റ് ഇന്നലെ മന്ത്രി വി എസ് ശിവകുമാർ ഉത്കാടനം ചെയ്തു.തലസ്ഥാനത്തെ ഏറ്റവും വലിയ ബയോ ഗ്യാസ് പ്ലാന്റ് കൂടി ആണ് ഇത്.32 ലക്ഷം രൂപ ചിലവിട്ട് ആണ് ബയോ ഗ്യാസ് പ്ലാന്റ് നിർമിച്ചത്. ബയോ ഗാസിൽ നിന്ന് അഞ്ച് കിലോ വാറ്റ് കറന്റ്‌ ഉത്പാദിപ്പിക്കാൻ കഴിയും. ഇതേ കറന്റ്‌ ഉപയോഗിച്ച തെരിവ് വിളക്കുകൾ കത്തിക്കും.പരിസര മലിനികരണം ചൂണ്ടികാട്ടി ഡിസംബറിൽ ആയിരുന്നു തലസ്ഥാനത്തിന്റെ മല്ന്യം വർഷങ്ങൾ ചുമന്ന വിളപ്പിൽശാല പ്ലാന്റ് വിളപ്പിൽ പഞ്ചായത്തിന്റെയും ജനകിയ സമതിയും കൂടി അടച്ചു പൂടിയത്. ഇതോടെ ആണ് നഗരം മാലിന്യ പ്രശ്നത്തിൽ വീർപ്പ് മുട്ടാൻ തുടങ്ങിയത് .റോഡിന്റെ വശങ്ങൾ ,ഒഴിഞ്ഞ് കിടക്കുന്ന സ്റ്റലങ്ങൽ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടി.ഇതോടെ തലസ്ഥാനം മിനി വിലപില്ശാല എന്നറിയപെട്ടു .പ്രശ്നപരിഹാരം എന്നാ പോലെ സർകാരിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലങ്ങളിൽ ആദ്യം ഓക്കേ മാലിന്യം കുഴിച്ച് മൂടി എങ്കിലും ഇതൊന്നും പ്രശ്നതിന്ന് ഒരു പരിഹാരം അല്ലായിരുന്നു.ബയോ ഗ്യാസ് കൂടുതൽ സ്ഥലങ്ങങ്ങളിൽ കൂടി തുടങ്ങുക ആണ് എങ്കിൽ അത് തലസ്ഥാനത്തെ ജനങ്ങൾക്ക് കൂടി സഹായകം ആകും എന്ന് ആണ് ജനസംസാരം .