പശ്ചിമഘട്ട സംരക്ഷണത്തിന് പുതിയ സമിതിയെ വെയ്ക്കില്ലെന്നു വീരപ്പമൊയിലി

single-img
15 January 2014

പശ്ചിമഘട്ട സംരക്ഷണത്തിന് പുതിയ സമിതിയെ നിയോഗിക്കാനാകില്ലെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പമൊയിലി പറഞ്ഞു. വീണ്ടും കമ്മിറ്റികള്‍ വെയ്ക്കുന്നത് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല. കൂടുതല്‍ കമ്മിറ്റികള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയെ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സമിതികളെ നിയോഗിക്കാമെന്നും വീരപ്പമൊയിലി പറഞ്ഞു.പശ്ചിമഘട്ടത്തില്‍ ഖനനം, മണല്‍ വാരല്‍ തുടങ്ങിയവ ഒരു രീതിയിലും അനുവദിക്കാനാകില്ല . എന്നാല്‍ കൃഷിയ്ക്ക് ഒരുതരത്തിലുമുള്ള നിരോധനവുമില്ലെന്നും വീരപ്പമൊയിലി കൂട്ടിച്ചേര്‍ത്തു.