ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ വധശിക്ഷയ്ക്കുള്ള കുറ്റം ചുമത്തിയത് ആര്‍.കെ. സിങ്ങിന്റെ കടുംപിടുത്തം; അവര്‍ തീവ്രവാദികളല്ല: സല്‍മാര്‍ ഖുര്‍ഷിദ്

single-img
15 January 2014

Salman-Khurshid_2മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ്ങിനെതിരായും ിറ്റാലിയന്‍ നാവികര്‍ക്കനുകൂലമായും സല്‍മാന്‍ ഖുര്‍ഷിദ് രംഗത്ത്. ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊല കേസ് ഇത്രയും വഷളാക്കിയത് ആര്‍.കെ. സിംഗിന്റെ കടുംപിടുത്തം മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു. ആര്‍.കെ സിംഗിനെ ആഭ്യന്തരസെക്രട്ടറിയാക്കിയത് സര്‍ക്കാരിനു പറ്റിയ അബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍.കെ സിംഗിന്റെ തീരുമാനപ്രകാരമാണ്‌നാവികര്‍ക്കെതിരേ വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയത്. അതിനുള്ള നടപടിക്രമങ്ങല്‍ ആര്‍.കെ. സിംഗ്പാലിച്ചില്ല. ഇറ്റാലിയന്‍ നാവികര്‍ തീവ്രവാദികളല്ലെന്നും വിചാരണ നടത്തിയ ശേഷം അത് തീരുമാനിക്കാമെന്നും ഖുര്‍ഷിദ് പറഞ്ഞു.

കേസിലെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടും ഇതുവരെ അത് സമര്‍പ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നാവികര്‍ കുറ്റക്കാരല്ലെന്ന് വേണം കരുതാനെന്ന് ഇറ്റലി നല്കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.