Kerala

പിണറായി കോമാളിയും കൊലയാളിയുമെന്ന് ഉണ്ണിത്താന്‍

Rajmohanഎഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കോമാളിയെന്നു വിളിച്ച സിപിഎം സെക്രട്ടറി പിണറായി വിജയന്‍ ഒരേസമയം കോമാളിയും കൊലയാളിയുമാണെന്നു കോണ്‍ഗ്രസ് നേതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താനും ടി. സിദ്ദിഖും പത്രസമ്മേളനത്തില്‍ ആക്ഷേപിച്ചു. രാഹുലിനു ചുറ്റും ജനം ഓടിക്കൂടിയതിന്റെ അസൂയയാണു പിണറായിയെ തരംതാഴ്ന്നതും ബാലിശവുമായ കോമാളി പ്രയോഗത്തിനു പ്രേരിപ്പിച്ചത്. സ്വന്തം പാര്‍ട്ടിയിലെ യുവജനസംഘടനയുടെ പ്രവര്‍ത്തനം നിര്‍ജീവമാണെന്നു പാര്‍ട്ടി പ്ലീനത്തില്‍ സ്വയം കുറ്റപ്പെടുത്തല്‍ നടത്തിയ പിണറായി യൂത്ത് കോണ്‍ഗ്രസിലെ ആള്‍ക്കൂട്ടം കണ്ട് അസ്വസ്ഥതപ്പെടുക സ്വാഭാവികമാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.