Breaking News

പെട്രോള്‍ വില രണ്ടു രൂപ കുറയും

petrol_price_hike_z8gqdപെട്രോള്‍ വില രണ്ടു രൂപ കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ ആലോചിക്കുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതാണ് വില കുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. വെള്ളിയാഴ്ച ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. പുതുവര്‍ഷത്തില്‍ രണ്ടു തവണയായി 2.25 രൂപയുടെ വര്‍ധന പെട്രോള്‍ വിലയിലുണ്ടായിരുന്നു. ഡോളറിനെതിരേ രൂപയുടെ നിലവാരം കൂടി പരിഗണിച്ചാവും എണ്ണക്കമ്പനികള്‍ വില കുറയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.