ഗുവാഹാട്ടിയില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ നരേന്ദ്ര മോഡി പങ്കെടുക്കും.

single-img
15 January 2014
Narendra Modiലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന ഘടകം ഫിബ്രവരി എട്ടിന് ഗുവാഹാട്ടിയില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി പങ്കെടുക്കും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങുമുണ്ടാകും.മഹാജാഗരണ്‍ സമാരോഹ് എന്ന് പേരിട്ടിരിക്കുന്ന റാലിയില്‍ നിരവധി ദേശീയ നേതാക്കളും പങ്കെടുക്കും. സംസ്ഥാനത്തെ മുഴുവന്‍ പാര്‍ലമെന്റ് സീറ്റുകളിലും ജയിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. ഭയം, വിശപ്പ്, അഴിമതി എന്നിവ ഇല്ലാത്ത ഒരു സംസ്ഥാനമായി അസമിനെ മാറ്റും എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കലാണ് റാലിയിലൂടെ ലക്ഷ്യമിടുന്നത്.