Sports

മഞ്ചേരിയില്‍ ഡെംപോ

Federation-Cupമഞ്ചേരിയിലെത്തിയ പ്രഥമ ഫെഡറേഷന്‍കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഗോവന്‍ ശക്തികളായ ഡെംപോയ്ക്ക് ആദ്യജയം. കൊല്‍ക്കത്തയിലെ ഭവാനിപ്പൂര്‍ എഫ്‌സിയെ ഒന്നിനെതിരേ രണ്ടു ഗോളിനാണ് ഡെംപോ തകര്‍ത്തത്. ആദ്യപകുതിയില്‍ ഒരു ഗോളിനു മുന്നിലായിരുന്ന ഭവാനി രണ്ടാംപകുതിയില്‍ രണ്ടുഗോള്‍ വഴങ്ങുകയായിരുന്നു. തുടക്കത്തിലേ ഗോള്‍വീണ ഡെംപോ രണ്ടാംപകുതിയില്‍ താളം വീണെ്ടടുത്തതോടെ കളി മാറിമറിയുകയായിരുന്നു. ആദ്യപകുതിയുടെ ഒമ്പതാംമിനിറ്റില്‍ മൈതാനമധ്യത്തില്‍ നിന്നു ലഭിച്ച പന്തുമായി കുതിച്ച ഭവാനിപ്പൂര്‍ എഫ്്‌സിയുടെ മുന്‍നിരക്കാരന്‍ ദീപേന്ദു ദ്വാരിയാണ് ഗോള്‍ നേടിയത്. രണ്ടാംപകുതിയുടെ അറുപത്തിരണ്ടാം മിനിറ്റില്‍ ആല്‍വിന്‍ ജോര്‍ജ് ഡെംപോയുടെ സമനില ഗോള്‍ നേടി. എഴുപത്തിയാറാം മിനിറ്റില്‍ ഗോവ വിജയഗോള്‍ നേടി. ഫ്രീകിക്കിലൂടെ റേബര്‍ട്ടോ മെന്‍ഡസ് സില്‍വയാണ് ലീഡ് നേടിയത്.