കേരളാ സേറ്റേറ്റ് എക്സ് സര്‍വ്വീസ് ലീഗ് സമ്മേളനം ജനുവരി 17 ന്

single-img
15 January 2014

indian ex-service leagueപത്തനംതിട്ട:-കേരളാ എക്സ്-സര്‍വ്വീസ് ലീഗിന്റ് 2013-14 വര്‍ഷത്തെ വിമുക്തഭട സമ്പര്‍ക്ക പരിപാടിയുടെ സംസ്ഥാനതല സമാപനവും ഇന്ത്യയന്‍ എക്സ്-സര്‍വ്വീസ് ലീഗിന്റ് 50-താം മത് വാര്‍ഷികവും സംയുക്തമായി ആഘോഷിക്കുന്നു. 2014 ജനുവരി മാസം 17 നു വെള്ളിയാഴ്ച തിരുവനന്തപുരത്തു ഹസ്സന്മരക്കാര്‍ ഹാളില്‍ രാവിലെ 9 മണിമുതല്‍ ആരംഭിക്കുന്ന സംസ്ഥാന കണ് വന്‍ഷന്‍ കേരളാ ഗവര്‍ണര്‍ ശ്രീ. നിഖില്‍ കുമാര്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം നഗരസഭ ചെയര്‍ പേഴ്സ്ണ്‍ ശ്രീമതി അഡ്വ. കെ.ചന്ദ്രിക, ഇന്‍ഡ്യന്‍ എക്സ്-സര്‍വ്വീസ് ലീഗിന്റ് അഖിലേന്ത്യാ പ്രസിഡന്റ് Lt.Gen. ബല്‍ബീര്‍ സിങ് PVSM,VSM മറ്റ് അഖിലേന്ത്യാ നേതാക്കളും പങ്കെടുക്കുന്നു. 18-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 നു വെള്ളിയമ്പലത്തു മാനവീയം റോഡില്‍ നിന്നാരംഭിക്കുന്ന റാലിയും തുടര്‍ന്ന് ജനറല്‍ ആശുപത്രിക്കു സമീപമുള്ള സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു ചേരുന്ന പൊതുസമ്മേളനത്തില്‍ ബഹു.മന്ത്രിമാര്,പ്രതിപക്ഷനേതാവ്, ജനപ്രതിനിധികള്‍, ഇന്‍ഡ്യന്‍ എക്സ്-സര്‍വ്വീസ് ലീഗിലെ അഖിലേന്ത്യാ നേതാക്കളും പങ്കെടുക്കുന്നതായിരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ കെ.വി വാസുദേവന്‍, സംസ്ഥാന പ്രസിഡന്റ് ശ്രീ. വര്‍ഗ്ഗീസ് കാപ്പില്‍ എന്നിവര്‍ അറിയിച്ചു.